Connect with us

Kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് വയനാട് മണ്ഡലത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവു കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് വയനാട്ടില്‍നിന്ന്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 22 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍നിന്നുമുള്ളത്. ഇതില്‍ രണ്ട് പേര്‍ രാഹുല്‍ ഗാന്ധിയുടെ അപരന്‍മാരാണ്. ആറ്റിങ്ങലാണ് തൊട്ടുപിറകെ . ഇവിടെ 21 പേരാണ് ജനവിധി തേടുന്നത്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത് ഇടുക്കിയിലാണ്. എട്ട് പേര്‍.

തൃശൂരില്‍ രണ്ട് സ്വതന്ത്രരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. എറണാകുളത്തും വയനാട്ടിലും സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ എസ് നായരുടെ പത്രിക സംബന്ധിച്ച തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. സോളാര്‍ കേസില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും മേല്‍കോടതി ശിക്ഷ സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിരുന്നില്ല. ഇത് നാളെ ഹാജരാക്കാന്‍ വരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.