Connect with us

Kerala

ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലി; പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റും

Published

|

Last Updated

കൊച്ചി: തിരഞ്ഞെടുപ്പ് ജോലികള്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലേയും 19 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേയും മുഴുവന്‍ ഉദ്യോഗസ്ഥരേയും ഇത്തവണം തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

ഏപ്രില്‍ 22, 23 തിയ്യതികള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും 24ന് പകരം അവധിയുംകൂടിയാകുമ്പോള്‍ മൂന്ന് ദിവസം പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ഉദ്യോഗസ്ഥന്‍മാരില്ലാത്ത അവസ്ഥയുണ്ടാകും. ഈ സാഹചര്യത്തില്‍ തത്കാല്‍ പാസ്‌പോര്‍ട്ടുകലഞ് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഈ മാസം 15,17, 19 തിയ്യതികളിലും പാസ്‌പോര്‍ട്ട് ഓഫീസിന് പൊതുഅവധിയാണ്. ഇതെല്ലാം അപേക്ഷകരെ ഏറെ ബാധിക്കും.

---- facebook comment plugin here -----

Latest