Connect with us

Gulf

കോഴിക്കോടന്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

Published

|

Last Updated

അബുദാബി: മാനാഞ്ചിറയും കോഴിക്കോടന്‍ തെരുവുകളും ആവിഷ്‌കരിച്ച് കാഴ്ചക്കാര്‍ക്ക് നാടിന്റെ ഓര്‍മകളെ സമ്മാനിച്ച് കോഴിക്കോടന്‍ ഫെസ്റ്റ് സമാപിച്ചു.
അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സിയാണ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ കോഴിക്കോടന്‍ ഫെസ്റ്റ് ഒരുക്കിയത്. 210 ഓളം രുചിയുടെ പന്ത്രണ്ടോളം ഭക്ഷണശാലകള്‍, തുണിത്തരങ്ങള്‍, കോഴിക്കോടന്‍ തെരുവോരങ്ങള്‍ എന്നിവയാണ് ഫെസ്റ്റിനെ വൈവിധ്യമാക്കിയത്.

മിഠായി തെരുവിനെ ഓര്‍ക്കുന്ന ഉന്തുവണ്ടി, ഐസ് വില്‍പന നടത്തുന്ന നാടന്‍ വേഷമണിഞ സൈക്കിള്‍ കച്ചവടക്കാരന്‍, ഇരുപതോളം സ്ത്രീകള്‍ അണിയിച്ചൊരുക്കിയ നാടന്‍ ഭക്ഷണങ്ങള്‍, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, മണവാട്ടി, തക്കാരപ്പുര, ആയാറെ പീടിക, ഖല്‍ബിലെ കോഴിക്കോട്, പൊന്നുന്മാന്റെ പുയ്ക്കും കഞ്ഞിയും തുടങ്ങി നാടന്‍ സ്റ്റാളുകള്‍ ശ്രദ്ധേയമായി.

ഉച്ചക്ക് രക്തദാനത്തോടെ ആരംഭിച്ച ഉത്സവം രാത്രി പതിനൊന്നിന് സമാപിച്ചു. ചെണ്ടവാദ്യത്തിന്റെയും ദഫ്, ബാന്റ് സംഘത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര ഒരുക്കിയിരുന്നു. തെരുവ് ഗായകരും മജീഷ്യന്‍മാരും ഉത്സവത്തിന് കൊഴുപ്പേകി. രാത്രി നവാസ് പാലേരിയും സംഘവും പ്രത്യേക ഷോ നടത്തി. വൈകുന്നേരം നടന്ന പൊതുപരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇന്തോ അറബ് സൗഹൃദ പ്രഭാഷണം അബ്ദുല്ല അഹ്മദ് അല്‍ മന്‍ഹാലി നിര്‍വഹിച്ചു. അഹല്യ മെഡിക്കല്‍ മാനേജര്‍ സൂരജ്, ജിജോ ആന്റണി, സി പി ഖാദര്‍, അഷ്‌റഫ്, പി ബാവ ഹാജി, യു അബ്ദുല്ല ഫാറൂഖി, അഡ്വ. മുഹമ്മദ് കുഞ്ഞി, സലിം ചിറക്കല്‍, യാസര്‍ കറ്യാടി, റജീദ് കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.

പി ആലിക്കോയ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്‌റഫ് സി പി നന്ദിയും പറഞ്ഞു. കാസിം മാളിക്കണ്ടി, ജാഫര്‍ തങ്ങള്‍ വരയലില്‍, സൗഫീദ് കുറ്റിക്കാട്ടൂര്‍, അശ്‌റഫ് നജാത്ത്, സലാം പേട്ട, ഹാരിസ് അത്തോളി, നൗശാദ് കൊയിലാണ്ടി, ഹമീദ്, ഫൈസല്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Latest