Connect with us

Gulf

അമിതവേഗത്തിനും അശ്രദ്ധയോടെ ലൈന്‍ മാറ്റുന്നതിനുമെതിരെ പോലീസ്

Published

|

Last Updated

ദുബൈ: അമിത വേഗതക്കും അശ്രദ്ധയോടെ ലൈന്‍ മാറുന്നതിനുമെതിരെ ദുബൈ പോലീസിന്റെ മുന്നറിയിപ്പ്. ദുബൈയിലും ഷാര്‍ജയിലുമുണ്ടായ വാഹനാപകടങ്ങളുടെ പാശ്ചാത്തലത്തിലാണ് ദുബൈ പോലീസിന്റെ മുന്നറിയിപ്പ്.
നിരവധി അപകടങ്ങള്‍
12 മണിക്കൂറുകള്‍ക്കിടെ ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലെ അതിവേഗ പാതയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ സംഭവിച്ചിരുന്നു. തിങ്കള്‍ രാവിലെ 6.35ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തു വെച്ച് നടന്ന അപകടത്തില്‍ ഷാര്‍ജയില്‍ നിന്ന് ദുബൈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. അപകട കാരണം അമിതവേഗതയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന പാതയില്‍ അപകടമുണ്ടായി. എം സി സി ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. അമിത വേഗത, ലൈനുകള്‍ അശ്രദ്ധമായി മാറുക എന്നിവ ഗുരുതര അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രധാന കാരണമാണ്. അമിത വേഗത മൂലം പൊലിയുന്നത് അനേകം ജീവനുകളാണ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത പിഴ
അനുവദിച്ച വേഗതക്ക് മുകളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററിലധികം വേഗതയില്‍ വാഹനമോടിച്ചാല്‍ 600 ദിര്‍ഹം പിഴയും 40 കിലോമീറ്റര്‍ വേഗതയില്‍ കൂടുതലോടിച്ചാല്‍ 700 ദിര്‍ഹം പിഴയും 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാല്‍ ആയിരം ദിര്‍ഹം പിഴ ചുമത്തുവാന്‍ ഫെഡറല്‍ ട്രാഫിക് നിയമ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഒരാള്‍ക്ക് 1.7 ലക്ഷം പിഴ
കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ എത്തിയ ഒരു വിനോദ സഞ്ചാരി വാടകക്കെടുത്ത വാഹനവുമായി അമിത വേഗതയില്‍ സഞ്ചരിച്ച് 170,000 ദിര്‍ഹം പിഴക്ക് വിധേയനായിരുന്നു. നാല് മണിക്കൂറുകള്‍ക്കുള്ളിലാണ് അമിത വേഗത മൂലം ഇത്രയധികം തുക പിഴ ചുമത്തിയത്. ശൈഖ് സായിദ് റോഡിലൂടെ ലംബോര്‍ഗിനി ആഡംബര കാറില്‍ 33 സ്പീഡ് ക്യാമറകളെ മറികടന്നാണ് വിനോദസഞ്ചാരി നിയമലംഘനം നടത്തിയത്.

Latest