Connect with us

Kerala

ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) നിര്യാതയായി. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാല് പതിറ്റാണ്ടായി മലയാള സിനിമാ രംഗത്തുള്ള ആനന്ദവല്ലി 3000ത്തോളം സിനിമകള്‍ക്ക് ഡബ്ബിംഗ് നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്.

1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ആനന്ദവല്ലി മലയാള സിനിമയിലെ ഭൂരിഭാഗം നടികള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.കലാരംഗത്ത് തന്നെയുണ്ടായിരുന്ന വെളിയം ചന്ദ്രനാണ് ഭര്‍ത്താവ്. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.

Latest