Connect with us

National

കുമാരസ്വാമിയുടെ സഹായിയുടെ വസതിയില്‍ ഐടി റെയ്ഡ്; ആറ് കോടി രൂപ പിടിച്ചെടുത്തു

Published

|

Last Updated

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹായിയുടെ വസതിയില്‍ ആദായനികുതി റെയഡ്. പരിശോധനയില്‍ ആറ് കോടി രൂപ പിടിച്ചെടുത്തു. കുമാര സ്വാമിയുടെ ഏറ്റവും അടുത്ത സഹായി ഡിടി പരമേശിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.

തന്റെ രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോല്‍ നഷ്ടപ്പെട്ടതായി പരമേശ്വര ആദ്യം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയതോടെ അദ്ദേഹം താക്കോല്‍ കൈമാറി.

ആദയാനികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനും തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് എതിരെ അദ്ദേഹം പരാതിയും നല്‍കിയിരുന്നു.