Connect with us

National

ഉത്തരവ് പാലിക്കുക, അല്ലെങ്കില്‍ ജയിലിലേക്കു പോകാം; റാന്‍ബാക്‌സി ഉടമകളോടു കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജപ്പാനീസ് മരുന്നു നിര്‍മാതാക്കളായ ഡൈച്ചി സാങ്ക്യോ കമ്പനിക്ക് നല്‍കാനുള്ള തുക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ റാന്‍ബാക്‌സി രക്ഷാധികാരികളായ മല്‍വീന്ദര്‍ സിംഗ്, ശിവേന്ദര്‍ സിംഗ് സഹോദരന്മാര്‍ ജയിലിലേക്കയക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഉത്തരവുകള്‍ ലംഘിക്കുകയാണെങ്കില്‍ ഇരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സിംഗപ്പൂര്‍ ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം 3500 കോടി രൂപ ഡൈച്ചി കമ്പനിക്കു നല്‍കേണ്ടതുണ്ട്. ഇതു നല്‍കുന്നതിന് കൃത്യമായ പദ്ധതി തയാറാക്കി അറിയിക്കണമെന്ന മാര്‍ച്ച് 14ന്റെ സുപ്രീം കോടതി ഉത്തരവ് സിംഗ് സഹോദരന്മാര്‍ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൈച്ചി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Latest