Connect with us

National

ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അതൃപ്തി; മത്സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലോക്‌സഭാ സ്പീക്കറും ബി ജെ പി നേതാവുമായ സുമിത്ര മഹാജന്‍. എട്ടു തവണ തന്നെ ലോക്‌സഭയിലേക്കയച്ച ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള അതൃപ്തിയാണ് ഈ തീരുമാനമെടുക്കാന്‍ സുമിത്രയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇന്‍ഡോറിലെ സിറ്റിംഗ് എം പി കൂടിയാണ് അവര്‍.

75 വയസ്സു പിന്നിട്ടവരെ ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് പിന്മാറുകയാണെന്നാണ് ഏപ്രില്‍ 12ന് 76 വയസ്സു പൂര്‍ത്തിയാകുന്ന സുമിത്ര നല്‍കിയ ന്യായീകരണം. പാര്‍ട്ടി സ്വതന്തമായ തീരുമാനമെടുക്കട്ടെയെന്നും അവര്‍ പറഞ്ഞു.