Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണയാകാമെന്ന് കോടതി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണക്ക് ഉത്തരവിട്ട് സി ബി ഐ വിചാരണ കോടതി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണിത്. വിചാരണക്കു മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ കോടതിയില്‍ തുടങ്ങി. എന്നാല്‍ ദിലീപ് ഉള്‍പ്പടെ കേസിലെ പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല.

രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയോട് കോടതി അനുകൂലമായി പ്രതികരിച്ചു. ഹാജരാക്കപ്പെട്ട രേഖകള്‍ പ്രതിക്ക് ലഭിക്കാനുള്ള അവകാശം പ്രതിക്കുണ്ട്. അതേസമയം, ഏതൊക്കെ രേഖകളാണ് കൈമാറാന്‍ സാധിക്കാത്തതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Latest