Connect with us

Socialist

രാഹുലിന്റെ അഭ്യർഥനയിൽ ന്യൂനപക്ഷങ്ങളില്ല; ചോദ്യം ചെയ്ത് മഅ്ദനി

Published

|

Last Updated

കൊച്ചി: രാഹുൽ ഗാന്ധിയുടെ ഒപ്പോടുകൂടി ഇറക്കിയ തിരഞ്ഞെടുപ്പ് അഭ്യർഥനയിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചത് ചോദ്യം ചെയ്ത് പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ആദിവാസി, ദളിത് വിഭാഗങ്ങളും വനിതകളും യുവജനങ്ങളും ഇടം നേടിയ അഭ്യർഥനയിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതാണ് മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദ്യം ചെയ്യുന്നത്.

പ്രിയ രാഹുൽ, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യർഥനയിൽ “ന്യൂനപക്ഷം” എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂർവം ആയിരിക്കില്ല എന്ന് വിശ്വസിച്ചോട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു. നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും പുതിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ താങ്കൾക്ക് സ്വാധീനമുള്ള ഒരു സർക്കാർ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇടതുപക്ഷത്തിന്റെ പ്രസക്തി തുടർന്നും കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാൻ താങ്കൾ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കൾക്ക് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട രാഹുൽ ഗാന്ധി,
നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും പുതിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ താങ്കൾക്കു സ്വാധീനമുള്ള ഒരു government ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇടതു പക്ഷത്തിന്റെ പ്രസക്തി തുടർന്നും കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാൻ താങ്കൾ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കൾക്ക് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സത്യസന്ധമായി വ്യക്തമാക്കുന്നതോടൊപ്പം
പ്രിയ രാഹുൽ, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യർത്ഥനയിൽ “ന്യൂനപക്ഷം” എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂർവം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെ !!!

Latest