Connect with us

Kerala

സി പി എമ്മിന് മറുപടി പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ധാരാളം: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമുള്ളതില്ല സി പി എമ്മെന്നും അതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ധാരാളമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മിനെതിരെ വിമര്‍ശനമുന്നയിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടു പോലും കേരളത്തിലെ സി പി എമ്മുകാര്‍ മാന്യത കാണിച്ചിട്ടില്ല. യച്ചൂരി മുന്നോട്ടു വച്ച ദേശീയ ബദല്‍ പൊളിച്ചത് സി പി എം കേരള ഘടകമാണ്.

അതേസമയം, കോഴിക്കോട്ടെ സിറ്റിംഗ് എം പിയും നിലവിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരായ കോഴ ആരോപണം പടച്ചുണ്ടാക്കിയതും ഗൂഢാലോചനയുമാണെന്ന് ചെന്നിത്തല ആരോപിച്ചു. സി പി എമ്മാണ് ഇതിനു പിന്നില്‍ തിരഞ്ഞെടുപ്പു വരുമ്പോള്‍ ഇത്തരം കെട്ടുകഥകള്‍ പ്രചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest