Connect with us

Gulf

പതിനൊന്നു മാസമായി ശമ്പളമില്ല: നരകയാതനയിൽ തൊഴിലാളികൾ

Published

|

Last Updated

അൽകോബാർ: ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായതോടെ പതിനൊന്നു മാസമായി ശമ്പളം കിട്ടാതെ  ഇന്ത്യക്കാർ ഉൾപ്പെടെ ഇരുന്നൂറോളം  തൊഴിലാളികളാണ് യാതന അനുഭവിക്കുന്നത്.
ദമ്മാം അൽ ഖോബാറിൽ  റാക്ക കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന നാസിർ ബിൻ ഹസ്സ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. ലാഭകരമായി പ്രവർത്തിച്ചിരുന്ന കമ്പനി  സ്ഥാപന ഉടമയുടെ മരണശേഷം സ്ഥാപന ഉടമയുടെ മക്കൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിതോടെയാണ് നഷ്ടത്തിലായത്. തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ജോലിക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയാതെ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

c. ഇൻഷുറൻസ് പുതുക്കാൻ സാധിക്കാത്തതിനാൽ ഇവർക്ക് ചികിത്സക്ക് പോലും പ്രയാസപ്പെടുകയാണ്. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിരവധി തൊഴിലാളികൾ ദമ്മാം ലേബർ കോടതിയിൽ കേസ് നൽകിയെങ്കിലും കമ്പനി സൗദി സർക്കാരിന് പാപ്പർ ഹർജി നൽകി സാവകാശം വാങ്ങിയതോടെ കേസുകൾ അനന്തമായി നീണ്ടുപോവുകയാണ്.
പരാതിയുമായി തൊഴിലാളികൾ  ദമാമിലെ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചതോടെ സാമൂഹ്യ പ്രവർത്തകരായ ഷിബുകുമാറും,ഷാജി മതിലകവും തൊഴിലാളികളുടെ ദുരവസ്ഥ സഊദിയിലെ ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തുകയുകയും ചെയ്തു.
ഇന്ത്യൻഎംബസ്സിയും സൗദി തൊഴിൽ മന്ത്രാലയ അധികൃതരുമായി ഈ തൊഴിലാളികളുടെ പ്രശ്നം പരിഹരിയ്ക്കാൻ സർക്കാർ തലത്തിലുള്ള ചർച്ചകൾ നടന്നു വരികയാണെന്ന് നവയുഗം ജീവ കാരുണ്യ വിഭാഗം അറിയിച്ചു.