Connect with us

National

ഛത്തീസ്ഗഢില്‍ വീണ്ടും ഏറ്റുമുട്ടല്‍; സി ആര്‍ പി എഫ് ജവാന് വീരമൃത്യു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ സി ആര്‍ പി എഫ് ജവാന്‍ വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ മറ്റൊരു ജവാന് കാലിനു വെടിയേറ്റു.

ചമത ഗ്രാമത്തിലെ വനപ്രദേശത്ത് സി ആര്‍ പി എഫിന്റെ 211 ബറ്റാലിയനിലെ സൈനികരും ജില്ലാ സേനയും (ഡി എഫ്) സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് സംഭവം. 50 സി ആര്‍ പി എഫ് ജവാന്മാരും ഡി എഫിലെ പത്തു പേരുമടങ്ങിയ പട്രോളിംഗ് സംഘം ഖല്ലാരി, ബൊറായി പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളില്‍ ഏപ്രില്‍ മൂന്നു മുതല്‍ ആരംഭിച്ച തിരച്ചിലിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഓപ്പറേഷന്‍.

വ്യാഴാഴ്ച കന്‍കര്‍ ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാലു ബി എസ് എഫ് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest