Connect with us

Ongoing News

രാഹുല്‍ ഗാന്ധിക്ക് 15.88 കോടിയുടെ സ്വത്തുക്കള്‍; സമ്പാദ്യം 5.8 കോടി; സ്വന്തമായി കാറില്ല

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് 15.88 കോടി രൂപയുടെ സ്വത്ത്. സമ്പാദ്യം അഞ്ച് കോടി 80 ലക്ഷം രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 9.4 കോടിയായിരുന്നു രാഹുലിന്റെ മൊത്തം ആസ്തി.

സ്ഥാവര വസ്തുക്കളുടെ മൊത്തം മൂല്യം 10,08,18,284 രൂപയും ജംഗമ വസ്തുക്കളുടെ മൂല്യം 5,80,58,799 രൂപയുമാണ്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 333 ഗ്രാം സ്വര്‍ണം, കൈവശം 40,000 രൂപ എന്നിവയും കാണിച്ചിട്ടുണ്ട്. സ്വന്തമായി വാഹനമില്ല. അഞ്ച് കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

വിവിധ ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ഓഹരി, ബോണ്ട് തുടങ്ങിയവയില്‍ അഞ്ച് കോടിയില്‍പരം രൂപയുടെ നിക്ഷേപം, എന്‍എസ്എസ്, പോസ്റ്റല്‍ നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ 40 ലക്ഷം രൂപ, മൂന്നു ലക്ഷത്തോളം രൂപയുടെ സ്വര്‍ണവം എന്നിവ അടക്കം ആകെ നിക്ഷേപം അഞ്ച് കോടി 80 ലക്ഷം രൂപയണ്.

രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും പേരില്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ 2.34 ഏക്കര്‍ കൃഷി സ്ഥലമുണ്ട്. ഗുരുഗ്രാമില്‍ വാണിജ്യാവശ്യത്തിനുള്ള മൂന്നു കെട്ടിടങ്ങളും രാഹുലിന്റെ പേരിലുണ്ട്.

---- facebook comment plugin here -----

Latest