Connect with us

Kerala

രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി മൂന്ന് ഗാന്ധിയന്മാര്‍

Published

|

Last Updated

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്മാരായി മൂന്ന് ഗാന്ധിയന്മാര്‍. കെ എം ശിവപ്രസാദ് ഗാന്ധി, രാഹുല്‍ ഗാന്ധി കെ ഇ, അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ഥിയായി രാഘുല്‍ ഗാന്ധി കെ യു എന്നിവരാണ് പത്രിക നല്‍കിയത്.

വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത്. 23 പേർ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി സോളാര്‍ കേസ് പ്രതി സരിത എസ് നായരും വയനാട്ടില്‍ പത്രിക നല്‍കിയിട്ടുണ്ട്.

Latest