Connect with us

Kannur

ഇരിക്കൂറില്‍ പത്ത് കുട്ടികള്‍ വാഹനം കയറി മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് നൂറ് വര്‍ഷം കഠിന തടവും പത്ത് ലക്ഷം പിഴയും

Published

|

Last Updated

തലശ്ശേരി: ഇരിക്കൂര്‍ പെരുമണ്ണില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പത്ത് കൊച്ചു കുട്ടികള്‍ വാഹനം ദേഹത്ത് കയറി ചതഞ്ഞ് മരിക്കാനിടയായ കേസില്‍ ഡ്രൈവര്‍ക്ക് നൂറ് വര്‍ഷം കഠിന തടവും പത്ത് ലക്ഷം പിഴയും ശിക്ഷ. മലപ്പുറം കോട്ടൂരിലെ മണപ്പാട്ടില്‍ വീട്ടില്‍ അബ്ദുള്‍ കബീറിനെ (46)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്.

ഓരോ കുട്ടിയുടെ മരണത്തിനും ഉത്തരവാദി എന്ന നിലയില്‍ പത്ത് ദുരന്തങ്ങള്‍ക്കും പത്ത് വര്‍ഷം വീതം കഠിന തടവും ഓരോന്നിനും ഓരോ ലക്ഷം വീതം പിഴയുമാണ് ശിക്ഷ.. വിധി ഉത്തരവില്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫലത്തില്‍ പ്രതി പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ പണം മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ ഓരോ ദുരന്തത്തിനും മൂന്ന് മാസം വീതം 30 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2008 ഡിസമ്പര്‍ 4ന് വൈകിട്ടായിരുന്നു കേരളം നടുക്കത്തോടെ കേട്ട പെരുമണ്ണ് ദുരന്തം നടന്നത്. ക്ലാസ് വിട്ട ശേഷം വരിയായി റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പ്രതി ബീര്‍ ഓടിച്ച ടെമ്പോ ട്രാക്‌സ് ക്രൂയിസര്‍ വാഹനം നിയന്ത്രണംതെറ്റി കുട്ടികളുടെ പിറകില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Latest