Connect with us

Eranakulam

അമ്പലമുകള്‍ ബിപിസിഎല്‍ എല്‍പിജി പ്ലാന്റില്‍ വാതക ചോര്‍ച്ച; ജീവനക്കാരെ ഒഴിപ്പിക്കുന്നു

Published

|

Last Updated

ഫയൽ ചിത്രം

കൊച്ചി: എറണാകുളം അമ്പലമുകളിലെ ബിപിഎസിഎല്ലിന്റെ എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റില്‍ വാതക ചോര്‍ച്ച. പ്ലാന്റിലെ ജീവനക്കാരെ ഒഴിപ്പിക്കുന്നു. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ജീവനക്കാരെ ഒഴിപ്പിക്കുന്നത്. വ്യാഴാഴ്ച വെെകീട്ട് 6.45 ഓടെയാണ് പ്ലാൻറിൽ ചോർച്ചയുണ്ടായതായി കണ്ടെത്തിയത്. ഉടൻ തന്നെ ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടിയിലേക്ക് കടക്കുകയായിരുന്നു.

അതിനിടെ, ശ്വാസതടസ്സം അനുഭവപ്പെട്ട് പ്രദേശവാസികള്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പ്ലാൻറിന് സമീപം താമസിക്കുന്നവർക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. നാല് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവര‌ം. ചോർച്ചയുടെ കാരണം വ്യക്തമല്ല.

Latest