Connect with us

Kozhikode

ഇന്ത്യൻ മുസ്‌ലിം പുരോഗതിക്ക് വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യം: ഡോ. അസ്ഹരി

Published

|

Last Updated

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കുള്ള ഗുജറാത്തിലെ സുന്നി മുസ്‌ലിംകളുടെ ഉപഹാരം സയ്യിദ് മുഷ്താഖ് അലി ബാവ സാഹെബ് ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധിയായ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിക്ക് കൈമാറുന്നു

ഗുജറാത്ത് : ഇന്ത്യയിലെ മുസ്‌ലിംകളുടെ പുരോഗതിക്കു വൈജ്ഞാനിക ശാക്തീകരണമാണ് അനിവാര്യമായ ഘടകമെന്ന് മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി. ഗുജറാത്തിലെ ബറോഡയിൽ സംഘടിപ്പിച്ച സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമുദായത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുന്നവരെ പിന്തുണക്കുന്നതിനുള്ള വേദിയാവണം. ഇന്ത്യയിലെ രാഷ്ട്രീയത്തിൽ മുസ്‌ലിം ജീവിതം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന പാർട്ടികളാണ് അധികാരത്തിൽ വരേണ്ടത്.

അൽഹാജ് സയ്യിദ് മുഷ്താഖ് അലി ബാവ സാഹെബ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കുള്ള ഗുജറാത്തിലെ സുന്നി മുസ്‌ലിംകളുടെ ഉപഹാരം സയ്യിദ് മുഷ്താഖ് അലി ബാവ സാഹെബ്, ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധിയായ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിക്ക് കൈമാറി. ഹസ്‌റത്ത് അല്ലാമ ഖമറുസ്സമാൻ അസ്മി, ഹസ്രത്ത് പീർ ദാദാ ബാപ്പു, സയ്യിദ് വാഹിദലി മുഷ്താഖ് അലി പ്രസംഗിച്ചു.

Latest