Connect with us

Ongoing News

റാഫേലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ; കോൺഗ്രസിന്റെ ആറ് പരസ്യങ്ങൾക്ക് വിലക്ക്

Published

|

Last Updated

ന്യൂഡൽഹി: പ്രചാരണത്തിന് ഉപയോഗിക്കാൻ കോൺഗ്രസ് തയ്യാറാക്കിയ ആറ് പരസ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയില്ല. റാഫേൽ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി നൽകിയ ദ്യശ്യാവിഷ്‌കാര രൂപത്തിലുള്ള പരസ്യത്തിന് കമ്മീഷൻ അംഗീകാരം നൽകാതിരുന്നത്.
ഒമ്പത് ദൃശ്യവിഷ്‌കാര പരസ്യമാണ് അംഗീകാരത്തിനായി കോൺഗ്രസ് മധ്യപ്രദേശ് ഘടകം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരുന്നത്.
എന്നാൽ ഇതിൽ ആറെണ്ണം റാഫേലുമായി ബന്ധപ്പെട്ട വിഷയം പരാമർശിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അംഗീകാരം നിഷേധിച്ചിരിക്കുന്നത്. വിഷയത്തിൽ കമ്മീഷന് അപ്പീൽ നൽകുമെന്ന് കോൺഗ്രസ് മീഡിയ സെൽ ഇൻചാർജ് ശോഭ ഒസാ പറഞ്ഞു.

പാർട്ടിക്ക് അപ്പിൽ നൽകാനുള്ള അവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേൽ ഇടപാടിൽ അനധികൃത ഇടപെടൽ നടത്തിയെന്ന് ചൂണ്ടികാണിച്ച് ദി ഹിന്ദു ദിനപത്രം തുടർച്ചയായി വാർത്തകൾ പ്രസിദ്ധികരിച്ചിരുന്നു.
ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള തെളിവുകൾ ഉൾപ്പടെയുള്ളവയാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.