Connect with us

National

കല്ല്യാണ്‍ സിംഗിനെതിരെ ഉചിത നടപടിക്ക് രാഷ്ട്രപതിയുടെ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗിനെതിരെ നടപടിവേണമെന്ന് രാഷ്ട്രപതി ഭവനും. കല്ല്യാണ്‍സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കത്ത് പരിഗണിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉചിതമായ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ് അലിഗഢില്‍ വെച്ച് കല്ല്യാണ്‍സിംഗ് നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തെ കരുക്കിലാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികരാത്തില്‍ വരണമെന്നും തങ്ങളെല്ലാം ബി ജെ പിക്കാരാണെന്നും കല്ല്യാണ്‍ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാവിക്ക് മോദി വീണ്ടും അധികാരത്തില്‍ വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഗവര്‍ണര്‍ എന്ന ഭരണഘടാന പദവിയിലിരുന്ന് കല്ല്യാണ്‍ സിംഗ് നടത്തിയ അഭിപ്രായം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

കമ്മീഷന്റെ കത്ത് പരിശോധിച്ച രാഷ്ട്രപതി ഭവന്‍ കല്ല്യാണ്‍സിംഗിന് വീഴ്ചയുണ്ടായതായി മനസ്സിലാക്കിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ കല്ല്യാണ്‍സിംഗിനെതിരെ മോദി എന്തെങ്കിലും നടപടി സ്വീകരിക്കുമോയെന്ന് കണ്ടറിയണം.

Latest