Connect with us

Kerala

പ്രളയം; അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രളയമുണ്ടായ സമയത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ച സംഭവിച്ചതായുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടവരോട് കാര്യങ്ങളൊന്നും അന്വേഷിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കനത്ത മഴ പെയ്തതാണ് പ്രളയത്തിന് ഇടയാക്കിയത്. പ്രളയം പ്രതിരോധിക്കാന്‍ ഡാമുകള്‍ ഉപയോഗിച്ചില്ലെന്നു പറയുന്നത് തെറ്റാണ്. ഡാമുകളെല്ലാം പൂര്‍ണ സജ്ജമായിരുന്നു.
അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വലിയ കാര്യമില്ലെന്നും ചര്‍ച്ചയാക്കേണ്ടതില്ലെന്നും പറഞ്ഞ പിണറായി റിപ്പോര്‍ട്ട് അന്തിമമാണെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

Latest