Connect with us

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി 12ന് കേരളത്തിലെത്തും; കോഴിക്കോട്ടും പത്തനംതിട്ടയിലും പൊതുയോഗം

Published

|

Last Updated

തിരുവനന്തപുരം: എന്‍ഡിഎയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12ന് കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

ബിജെപി കൂടുതല്‍ വോട്ട് നേടാനാകുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രചാരണത്തിന് കരുത്തേകാന്‍ സന്ദര്‍ശനം സഹായിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാലാണ് കോഴിക്കോട്ട് മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്.