Connect with us

Kerala

രാഹുല്‍ നിര്‍ഭയൻ, അദ്ദേഹത്തിന്റെ കൂടെയുണ്ടാവണം; വയനാട്ടുകാരോട് പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ “ഏറ്റവും നിര്‍ഭയനായ
വ്യക്തി” എന്ന് വിശേഷിപ്പിച്ച് സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര. രാഹുലിന്റെ കൂടെയുണ്ടാവണമെന്ന് പ്രിയങ്ക വയനാട്ടിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

രാഹുല്‍ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് അവര്‍ ഈ അഭ്യര്‍ഥന മുന്നോട്ടു വച്ചത്. “എന്റെ സഹോദരന്‍ എന്റെ സത്യസന്ധനായ സുഹൃത്ത് മാത്രമല്ല, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിര്‍ഭയനായ വ്യക്തിയും കൂടിയാണ്. വയനാട്ടിലെ ജനങ്ങളേ, നിങ്ങള്‍ രാഹുലിന്റെ കൂടെ നില്‍ക്കണം. നിങ്ങളെ അദ്ദേഹം കൈവിടില്ല.”- പ്രിയങ്ക പറഞ്ഞു.

Latest