Connect with us

Gulf

യു എ ഇയുടെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കു വഹിക്കുന്ന രാഷ്ട്രനേതാക്കള്‍ക്ക് യു എ ഇ നല്‍കുന്ന ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ സായിദ് മെഡലിന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അര്‍ഹനായി.

“ഇന്ത്യയുമായി ചരിത്രപരവും സമഗ്രവുമായ നയതന്ത്ര ബന്ധമാണ് യു എ ഇക്കുള്ളത്. അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ഇടപെടലുകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സായിദ് മെഡല്‍ സമ്മാനിക്കുകയാണ്.”- അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യു എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് നേതാവ് നിക്കോളസ് സര്‍ക്കോസി, ജര്‍മന്‍ നേതാവ് എയ്ഞ്ജലാ മെര്‍ക്കല്‍ എന്നിവര്‍ മുമ്പ് സായിദ് മെഡലിന് അര്‍ഹരായിട്ടുണ്ട്.

Latest