Connect with us

Kerala

എം കെ രാഘവനെതിരായ കോഴ ആരോപണം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട്ടെ സിറ്റിംഗ് എം പിയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ കോഴിക്കോട് കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. ആരോപണം ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

ഹോട്ടല്‍ വ്യവസായത്തിന് ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളാണെന്ന വ്യാജേന എത്തിയ ചാനല്‍ റിപ്പോര്‍ട്ടറോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന പേരില്‍ ടി വി 9 ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. ഭൂമി വാങ്ങുമ്പോഴുണ്ടാകുന്ന പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് കോടി രൂപയാണ് രാഘവന്‍ കോഴയായി ആവശ്യപ്പെട്ടതെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തനിക്ക് 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും രാഘവന്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്. രണ്ടു കോടി മുതല്‍ അഞ്ചുകോടി രൂപ വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി നല്‍കാറുണ്ട്. കറന്‍സിയായാണ് ഇത് നല്‍കാറെന്നും രാഘവന്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ നല്‍കാമെന്നേറ്റ കോഴപ്പണവും കറന്‍സിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാല്‍ മതിയെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Latest