Connect with us

National

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ: അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ സാമൂഹിക മാധ്യമ ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത് ടിക് ടോക് ഉപയോഗിക്കുന്ന കുട്ടികളുടെ മാനസിക നിലയെ വ്രണപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഇതിലൂടെ അപരിചിതരുമായി കുട്ടികള്‍ നേരിട്ട് ഇടപഴകുന്നതിനും സാധ്യതയുണ്ട്.

പ്രത്യേകതകളുള്ള ഹ്രസ്വ വീഡിയോകള്‍ നിര്‍മിക്കുന്നതിനും പങ്കുവെക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് ബീജിംഗ് ബൈറ്റെഡന്‍സ് ടെക്‌നോളജി കമ്പനി ആവിഷ്‌കരിച്ച ടിക് ടോക്. ഇന്ത്യയില്‍ ഇതിനു വന്‍ പ്രചാരം ലഭിച്ചിട്ടുണ്ട്.

Latest