Connect with us

Gulf

ട്രിപ 'സ്‌നേഹപ്പൂര്‍വം ' ഏപ്രില്‍ അഞ്ചിന്

Published

|

Last Updated

ദമാം : തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ “ട്രിപ”യുടെ ഏഴാം വാര്‍ഷികാഘോഷം “സ്‌നേഹപ്പൂര്‍വം 2019 ” കലാ സാംസ്‌കാരിക പരിപാടികള്‍ ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച് ദമാമില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

ദമ്മാം ക്രിസ്റ്റല്‍ മാളില്‍ നടക്കുന്ന പരിപാടിയില്‍ കലാഭവന്‍ നവാസ്,അന്‍വര്‍ സാദത്ത് എന്നിവര്‍ നയിക്കുന്ന പ്രത്യേക പടിപാടികളില്‍ നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും , പരിപാടിയോടനുബന്ധിച്ച് പ്രവാസിയായ ഭരതന്നൂര്‍ സ്വദേശിക്കുള്ള രണ്ടു ലക്ഷം രൂപയുടെ ചികിത്സാ സഹായധനവിതരണവും നടക്കും, പത്രസമ്മേളനത്തില്‍ നാസര്‍ കടവത്ത്,സുരേഷ് ബാബു ,അബ്ദുല്‍സലാം ,സീതി കല്ലറ ,മാഹീന്‍ , നിസാം യൂസഫ് ,സുരേഷ് മണ്ണറ എന്നിവര്‍ പങ്കെടുത്തു