Connect with us

Kerala

ആരോപണങ്ങള്‍ വ്യക്തിഹത്യയുടെ ഭാഗം; സത്യം തെളിയിക്കും: എംകെ രാഘവന്‍

Published

|

Last Updated

കോഴിക്കോട്: തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍. ആരോപണങ്ങള്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഘവന്‍ വ്യക്തമാക്കി.

നിരവധി സന്ദര്‍ശകര്‍ എന്റെ വീട്ടില്‍ വരാറുണ്ട്. തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ അറിയാനായി രണ്ട് പേര്‍ വന്നിരുന്നു. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും കൂട്ടിച്ചേര്‍ത്തുമാണ് ടിവി 9 ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കും. വ്യക്തിഹത്യയുടെ ഭാഗമായാണ് പുതിയ ആരോപണങ്ങളെ കാണുന്നത്. എന്റെ രണ്ട് കൈകളും പരിശുദ്ധമാണ്. പണം ആവശ്യപ്പെട്ടെന്ന് പറയുന്നവരേയും ഗൂഢാലോചന നടത്തുന്ന വരേയും പുറത്തുകൊണ്ടുവന്ന് സത്യം തെളിയിക്കുംമെന്നും എംകെ രാഘവന്‍ വീഡിയോയില്‍ പറയുന്നു
.

Latest