Connect with us

Gulf

ഞായര്‍ മുതല്‍ ദുബൈയില്‍ പുതിയ ഒമ്പത് ബസ് റൂട്ടുകള്‍

Published

|

Last Updated

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി പുതിയ ഒമ്പത് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. പുതിയതായി ആരംഭിക്കുന്ന റൂട്ടുകളോടൊപ്പം നിലവിലെ ചില റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്റര്‍സിറ്റി ബസുകള്‍, മെട്രോ ഫീഡര്‍ ബസുകള്‍, ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ എന്നിവയാണ് പുതിയതായി ആരംഭിക്കുന്നത്.
ബസ് സേവനങ്ങള്‍ക്ക് അധികരിച്ചുവരുന്ന ജനപിന്തുണയുടെ അടിസ്ഥാനത്തിലാണ് പുതിയ റൂട്ടുകളുടെ പ്രഖ്യാപനം.
മറ്റ് നഗരങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന വിധത്തിലുള്ള സര്‍വീസുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്പോര്‍ട് ഏജന്‍സിക്ക് കീഴിലെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആദില്‍ അല്‍ ശക്‌രി പറഞ്ഞു.
നിലവിലെ സര്‍വീസുകളായ എഫ്30, എഫ് 04, റൂട്ട് 50, എഫ് 09, റൂട്ട് 24 എന്നിവയുടെ റൂട്ടുകളില്‍ ഈ മാസം ഏഴ് മുതല്‍ മാറ്റം വരുത്തിയിട്ടുണ്ട്. റൂട്ട് 365, 366, എഫ് 29 എന്നിവ റദ്ദ് ചെയ്തിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന റൂട്ടുകളില്‍ റദ്ദ് ചെയ്തവയും മാറ്റം വരുത്തിയതുമായ റൂട്ടുകളിലെ യാത്രക്കാരെ ഉള്‍കൊള്ളുന്ന വിധത്തിലാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പുതിയ റൂട്ടുകള്‍:
റൂട്ട് 20: അല്‍ വര്‍സാന്‍ 3ല്‍ നിന്ന് ആരംഭിച്ച് ദുബൈ വിമാനത്താവള ടെര്‍മിനല്‍ 2 വഴി അല്‍ നഹ്ദയിലേക്ക്. 30 മിനുട്ടിന്റെ വ്യത്യാസത്തില്‍ റാശിദിയ മെട്രോ സ്റ്റേഷന്‍, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവ വഴിയാകും സര്‍വീസ്.
ഇ 201: അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐന്‍ ബസ് സ്റ്റേഷനിലേക്ക്. 30 മിനിറ്റുകളുടെ ഇടവേളയിലാണ് ഓരോ സര്‍വീസ്.
റൂട്ട് ജെ02: ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ദുബൈ സ്റ്റുഡിയോ സിറ്റി വഴി അറേബ്യന്‍ റേഞ്ചേഴ്‌സില്‍ അവസാനിക്കും. 30 മിനിറ്റുകളുടെ ഇടവേള.
റൂട്ട് 310: റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് എട്ട് മിനിറ്റുകളുടെ ഇടവേളയില്‍ ഇന്റര്‍നാഷണല്‍ സിറ്റിയിലേക്ക്.
റൂട്ട് 320: റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് സിലിക്കോണ്‍ ഒയാസിസ്, അക്കാഡമിക് സിറ്റിയിലേക്ക് എട്ട് മിനിറ്റുകളുടെ വ്യത്യാസത്തില്‍ സേവനം നടത്തും.
എഫ് 34: ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ പ്രൊഡക്ഷന്‍ സിറ്റിയിലേക്ക്.
എഫ് 37: മാള്‍ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക്.
ഇ 315: ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും ഷാര്‍ജ മുവൈല (നാഷണല്‍ പെയിന്റ്) ബസ് സ്റ്റേഷനിലേക്ക്.
ഇ 316: റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ യുണിവേഴ്‌സിറ്റിയിലേക്ക്.

Latest