Connect with us

Gulf

ഫോണ്‍ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു

Published

|

Last Updated

അബുദാബി: വ്യാജ ഫോണ്‍ കോളുകള്‍ വഴി തട്ടിപ്പു നടത്തി വന്ന 24 ഏഷ്യന്‍ വംശജരെ അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വന്‍ തുക സമ്മാനമായി നേടി എന്ന രീതിയില്‍ ഫോണ്‍ വിളിച്ചാണ്ഗൂഢസംഘം ജനങ്ങളെ പറ്റിച്ചിരുന്നത് എന്ന് അബുദാബി പോലീസിന്റെ സി ഐ ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇമ്രാന്‍ അഹമ്മദ് അല്‍ മസ്‌റൂഇ പറഞ്ഞു. വിജയിച്ച തുകയുടെ പ്രോസസ്സിംഗ് ഫീയായി ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ കൈമാറാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിനു സമാനമായ മറ്റ് രണ്ട് കേസുകളിലായും ഏഷ്യന്‍ വംശജരെ അറസ്റ്റു ചെയ്തിരുന്നതായി അല്‍ മസ്‌റൂഇ കൂട്ടിച്ചേര്‍ത്തു. അജ്മാനിലെ ഒരു വാടക വീട്ടില്‍ വെച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരവേയാണ് സംഘം അറസ്റ്റിലായത്. നിരവധി മൊബൈല്‍ സിം കാര്‍ഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കൂടാതെ പണവും ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെത്തി. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നതും സംഘത്തെ കീഴടക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

---- facebook comment plugin here -----

Latest