Connect with us

Kerala

രാഹുലും പ്രിയങ്കയും കേരളത്തില്‍; ആവേശ്വോജ്ജ്വല സ്വീകരണം

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി.  . രമേശ് ചെന്നിത്തല, എകെ ആന്റണി, ഉമ്മന്‍ചാണ്ടി, ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. ഇരുവര്‍ക്കും ആവേശ്വോജ്ജല വരവേല്‍പ്പ് നല്‍കാനായി രാത്രി വൈകിയും നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് വിമാനത്താവളനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. വിമാനത്താവളത്തില്‍നിന്നും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം രാഹുലും പ്രിയങ്കയും കോഴിക്കോടേക്ക് തിരിച്ചു.

ഇരുവരുടേയും സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് വയനാട്ടിലും കോഴിക്കോടും ഒരുക്കിയിരുന്നത്  ഇരുവരും തങ്ങുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തിരിക്കുകയാണ്. നാളെ രാവിലെ ഇരുവരും വയനാട്ടിലേക്ക് തിരിക്കും. രാഹുലിന്റെ പത്രികാ സമര്‍പ്പണം നാളെ നടക്കും. നേരത്തെ റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകാനായിരുന്നു രുഹുലും സംഘവും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് തള്ളിയതോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പോകാനാണ് തീരുമാനം. പതിനൊന്ന് മണിയോടെ കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററില്‍ വന്നിറങ്ങുക. എസ്പിജിയുടെ നിര്‍ദേശ പ്രകാരം ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് കലകട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള യാത്ര റോഡ് ഷോ രൂപത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിനിരുവശവും കനത്ത സുരക്ഷയൊരുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണ ശേഷം ഡിസിസി ഓഫീസിലെത്തി മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്നും അറിയുന്നു.

Latest