Connect with us

Kerala

എ വിജയരാഘവന്റെ പരാമര്‍ശം അനുചിതം: വിഎസ്‌

Published

|

Last Updated

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് വിഎസ് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് പറഞ്ഞു.

ഇക്കാര്യത്തില്‍ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രസ്താവനകളില്‍ നേതാക്കള്‍ ജാഗ്രത കാണിക്കണമെന്നും സെക്രട്ടറിയേറ്റ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest