Connect with us

Kerala

രമ്യ ഹരിദാസിനെതിരായ അധിക്ഷേപം: എ വിജയരാഘവനെതിരെ ലീഗും നിയമ നടപടി സ്വീകരിക്കും-എംകെ മുനീര്‍

Published

|

Last Updated

തിരുവനന്തപുരം: എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ , തീവ്രവാദ പാര്‍ട്ടികളുടെ വോട്ട് വേണ്ടെന്ന പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട് പികെ കുഞ്ഞാലിക്കുട്ടിക്കും ഇ ടി മുഹമ്മദ് ബശീറിനും ഒരുപോലെ ബാധകമെന്ന് എംകെ മുനീര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കവെയാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനൊപ്പം ലീഗ് നേതാക്കളെ അവഹേളിച്ച് സംസാരിച്ചതിനെക്കുറിച്ച് ലീഗ് നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും മുനീര്‍ പറഞ്ഞു. സത്രീ സമൂഹം മൊത്തത്തില്‍ ഇടതുപക്ഷത്തെ ബഹിഷ്‌കരിക്കണം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest