Connect with us

Kerala

കണ്ണൂരില്‍ കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കണ്ണൂര്‍: ആളൊഴിഞ്ഞ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്കേറ്റു. വിജില്‍ എന്ന പതിനാലുകാരനാണ് പരുക്കേറ്റത്. പറമ്പില്‍ കിടന്ന ബോംബ് കുട്ടി കൈയിലെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

പരുക്കേറ്റ വിജിലിനെ ആദ്യം കണ്ണൂരിലെ എകെജി ആശുപത്രിയിലും തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മകനടക്കം രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു.

Latest