Connect with us

Kerala

പോലീസ് മൊഴിയെടുത്തു; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രമ്യാ ഹരിദാസ്

Published

|

Last Updated

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരായ പരാതിയില്‍ അലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് രമ്യാ ഹരിദാസിന്റെ പരാതി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നും രമ്യാ ഹരിദാസ് അന്വേഷണ സംഘത്തോട് പറഞ്ഞു. പൊന്നാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എ വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്.

അതേ സമയം താന്‍ ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എ വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. പത്രിക സമര്‍പ്പണം നടത്തിയ രമ്യാ ഹരിദാസ് ആദ്യം ഓടിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെ കണ്ടതിന് ശേഷം പിന്നീട് ഓടിയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

Latest