Connect with us

Kerala

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് തിരിച്ചടിയല്ല-കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയല്ല. സര്‍ക്കാറിന്റെ നടപടികള്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നേരത്തെ ശരിവെച്ചതാണ്. അതിനാല്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് യാതൊരു പ്രാധാന്യവുമില്ലെന്നും കാനം പറഞ്ഞു.

പ്രളയകാലത്ത് കേരളത്തില്‍ ഡാമുകള്‍ തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

---- facebook comment plugin here -----

Latest