Connect with us

Kerala

കെ സുരേന്ദ്രന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയെന്ന് സര്‍ക്കാര്‍; നാമനിര്‍ദേശ പത്രികയില്‍ അനിശ്ചിതത്വം

Published

|

Last Updated

പത്തനംതിട്ട: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട 243 കേസുകളില്‍ കെ സുരേന്ദ്രന്‍ പ്രതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച് അനിശ്ചിതത്വം. സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ കേസുകളുടെയും വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. ആരെങ്കിലും ആക്ഷേപമുന്നയിച്ചാല്‍ പത്രിക തള്ളിപ്പോകാന്‍ ഇടയുണ്ടെന്നതിനാല്‍ എല്ലാ കേസുകളുടെയും വിവരങ്ങളോടെ പുതിയ പത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.

20 കേസുകളുടെ വിവരങ്ങളാണ് പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. അതേസമയം, സുരേന്ദ്രനെതിരെ 243 കേസുകള്‍ നിലിവിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് നാമനിര്‍ദേശ പത്രിക തള്ളാന്‍ ഇടയാക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെ സുരേന്ദ്രനും മറ്റു ബി ജെ പി നേതാക്കളും പറഞ്ഞു.

Latest