പബ്ജി കളി ഓവറായി; മാതാപിതാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി

Posted on: April 3, 2019 2:44 pm | Last updated: April 3, 2019 at 2:46 pm

ഹൈദരാബാദ്: പരീക്ഷാ സമയത്ത് ഓൺലെെൻ ഗെയിമായ  പബ്ജി കളിച്ചതിനു മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് വിദ്യാർഥി ജീവനൊടുക്കി.പത്താം ക്ലാസ് വിദ്യാര്‍ഥിയായ കല്ലക്കുരി സാംബശിവയാണ് ജീവനൊടുക്കിയത്.  ഹൈദരാബാദിലെ മല്‍ക്കാജ്ഗിരിയിലാണു സംഭവം.

ഇംഗ്ലിഷ് പരീക്ഷയുടെ തലേദിവസം മകൻ പബ്ജി കളിച്ചിരിക്കുന്നത് മാതാപിതാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിൽ ക്ഷുഭിതനായ സാംബശിവ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകന്‍ പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപെട്ട് പരിശോധച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ സാംബശിവയെ കണ്ടത്. പിതാവ് പോലീസിൽ മൊഴി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

രാജ്യത്ത് പബ്ജിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. പബ്ജി നിരോധിക്കണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. ചില രാജ്യങ്ങളിൽ ഇതിനകം തന്നെ ഈ ഗെയിം നിരോധിച്ചിട്ടുണ്ട്.