Connect with us

Kerala

സുപ്രീം കോടതിയിലെ ഹരജിയില്‍ തീര്‍പ്പാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനതെിരേ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹരജിയില്‍ തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കേസ് മേയ് ഒന്നിലേക്കു മാറ്റി. ഇതോടെ വിചാരണ നടപടികള്‍ കൂടുതല്‍ വൈകിയേക്കും. കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ എഡിറ്റ് ചെയ്തതാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നു.
മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണു കോടതി പ്രധാനമായും പരിശോധിക്കുന്നത്.

---- facebook comment plugin here -----

Latest