Connect with us

Kerala

രാഹുല്‍ ഇന്ന് കേരളത്തിലെത്തും; പത്രികാ സമര്‍പ്പണം വ്യാഴാഴ്ച

Published

|

Last Updated

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. സഹോദരിയും കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമാ പ്രിയങ്കാ ഗാന്ധിക്കൊപ്പം രാത്രി എട്ടരയോടെയാണ് അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് പി ഡബ്ലു ഡി ഗസ്റ്റ് ഹൗസിലേക്കു പോകും.

ബുധനാഴ്ച രാത്രി തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. വ്യഴാഴ്ച രാവിലെ ഒമ്പതോടെ വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കും. കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെ കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Latest