Connect with us

National

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പ്രകടന പത്രികകള്‍ സമാനം: യെച്ചൂരി

Published

|

Last Updated

വൈക്കം: മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധ സാമ്പത്തിക നയം കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് സി പി എം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി. ഇരു കക്ഷികളുടെയും പ്രകടന പത്രിക ഒരേ പകര്‍പ്പാണ്. വൈക്കത്ത് ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയവും വ്യാപക അഴിമതിയുമാണ് ബി ജെ പി അധികാരത്തില്‍ വരാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും തെറ്റായ നയങ്ങളെ തുറന്നുകാട്ടുന്നതിനും ജനകീയ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ബി ജെ പിയുടെ സാമ്പത്തിക നയത്തെയോ വര്‍ഗീയ നിലപാടുകളെയോ എതിര്‍ക്കാനാകില്ലെന്നും ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ എല്‍ ഡി എഫിന് മികച്ച വിജയം സമ്മാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

Latest