Connect with us

National

വാര്‍ത്ത നല്‍കുന്നതും റാലിക്ക് ആളെ എത്തിക്കുന്നതും പണം നല്‍കി; മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ബി ജെ പി എം പി. ശത്രുഘ്‌നന്‍ സിന്‍ഹ. “ബഹുമാനപ്പെട്ട ഔട്ട് ഗോയിംഗ് സര്‍ ജി” എന്ന സംബോധനയോടെ ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് സിന്‍ഹയുടെ വിമര്‍ശനം.

“ചാനലുകളില്‍ വാര്‍ത്ത നല്‍കുന്നതിന് നിങ്ങള്‍ വലിയ തുകയാണ് ചെലവഴിക്കുന്നത്. റാലിക്ക് ആളുകളെ എത്തിക്കുന്നതും പണം നല്‍കിയാണ്. ഇങ്ങനെ വിലക്കെടുത്തവര്‍ നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ കരാറുകാരന്‍ തരുന്ന സിഗ്നലിനനുസരിച്ച് മോദിയെന്ന പേര് ഉറക്കെ വിളിച്ചു പറയുന്നു. മുമ്പ് നിങ്ങളുടെ പ്രസംഗത്തിന് നല്ല ഉള്ളടക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് ആവര്‍ത്തന വിരസതയുളവാക്കുന്നതാണ്.”-ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

മോദി ഇത്തരം നിലപാടുകള്‍ അവസാനിപ്പിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള ഇച്ഛാശ്ശക്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest