Connect with us

Gulf

കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള ആഗോള സംഗമം ഇന്ന് സമാപിക്കും

Published

|

Last Updated

കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള ആറാമത് ആഗോള സംഗമം ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍ മുഹൈരി ഉദ്ഘാടനം ചെയ്യുന്നു

അബൂദബി: കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള ആറാമത് ആഗോള സംഗമം കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സിയൂദിയുടെ സാന്നിധ്യത്തില്‍ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍ മുഹൈരി ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷല്‍ കാര്യമന്ത്രിയും അബൂദബി അഗ്രികള്‍ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും.

310ല്‍ കൂടുതല്‍ പ്രദര്‍ശകര്‍ സ്വന്തം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സംഗമം മേഖലയിലെ ഏറ്റവും വലിയ തേന്‍ ഉത്പാദന പ്രദര്‍ശന സമ്മേളനം കൂടിയാണെന്ന് സംഘാടകര്‍ അറിയിച്ചു. കാര്‍ഷിക സാങ്കേതിക നവീകരണത്തിന്റെ ലോകത്തെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കും ഇതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷയുടെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണമാണ് കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള ആഗോള സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്.

നാലാം വ്യാവസായിക വിപ്ലവം വേഗത്തിലാക്കി ഭക്ഷ്യ സംരക്ഷണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലോകത്തെ ജനസംഖ്യക്ക് ആനുപാതികമായി സുരക്ഷിതമായ വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍ മുഹൈരി പറഞ്ഞു.

Latest