Connect with us

Gulf

സ്വദേശി വത്കരണം: സഊദിയില്‍ നിന്നും മടങ്ങിയത് പത്ത് ലക്ഷം വിദേശികള്‍

Published

|

Last Updated

ദമാം: സഊദിയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണം മൂലം പത്ത് ലക്ഷം പേര്‍ രാജ്യം വിട്ടതായി സ്റ്റാറ്റിറ്റിക്സ് മന്ത്രാലയം അറിയിച്ചു. തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കിയതോടെയാണ് രാജ്യം വിടുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2018 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കിയതോടെയാണ് കൊഴിഞ്ഞുപോവുന്നവരുടെ എണ്ണം വര്‍ധിച്ചത്.

അതിനിടെ, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഗാര്‍ഹിക മേഖലകളില്‍ ജോലിചെയ്യുന്ന അമ്പതിനായിരത്തിലധികം പേരാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്. സഊദിയിലെ ഇന്ത്യക്കാരായ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരാണ്. നിലവില്‍ 25 ലക്ഷം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്.

സിറാജ് പ്രതിനിധി, ദമാം

Latest