Connect with us

Gulf

ഹറം പള്ളിയുടെ മുകള്‍വശത്ത് പ്രത്യേക സുരക്ഷാ ഭിത്തി സ്ഥാപിക്കുന്നു

Published

|

Last Updated

മക്ക: നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്ന വിശുദ്ധ മക്കയിലെ ഹറം പള്ളിയുടെ മുകള്‍ ഭാഗത്ത് പ്രത്യേക സുരക്ഷാ ഭിത്തി നിര്‍മിക്കുന്നു. മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പ്രത്യേക തരം ഗ്ലാസ് കൊണ്ടുള്ള ഭിത്തി നിര്‍മിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സന്ദര്‍ശകര്‍ക്ക് മസ്ജിദുല്‍ ഹറമിന്റെ മുകള്‍ ഭാഗത്ത് നിന്നും ത്വവാഫ്, കഅ്ബാലയം എന്നിവ വീക്ഷിക്കാന്‍ കഴിയും. ശഅ്ബാന്‍ പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

Latest