Connect with us

Kerala

തൃശൂരില്‍ സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ഥി. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് കളംമാറി ചവിട്ടിയതോടെയാണ് തൃശൂരില്‍ ബി ജെ പിക്ക് പുതിയ സ്ഥാനാര്‍ഥിയെ തേടേണ്ടി വന്നത്.

സുരേഷ് ഗോപി ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് രണ്ടു ദിവസമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ഇത് സ്ഥിരീകരിക്കുന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു.

Latest