Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: 29 പേർ കൂടി പത്രിക സമർപ്പിച്ചു

Published

|

Last Updated

മലപ്പുറം മണ്ഡലത്തിൽ എൽഡിഎഫ സ്ഥാനാർഥി വിപി സാനു വരണാധികാരി മുമ്പാകെ പത്രിക നൽകുന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ചൊവ്വാഴ്ച 29 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ ആകെ ലഭിച്ചത് 113 പത്രികകളാണ്. വടകരയിൽ അഞ്ചും കണ്ണൂർ, തൃശൂർ മണ്ഡലങ്ങളിൽ മൂന്നും വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, പൊന്നാനി മണ്ഡലങ്ങളിൽ രണ്ടും കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ പത്രികയും സമർപ്പിച്ചു.

ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പത്രിക സമർപ്പിക്കുന്നു

മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർത്ഥികളും: കണ്ണൂർ: സി. കെ. പദ്മനാഭൻ (ബി. ജെ. പി), കെ. പി. ഭാഗ്യശീലൻ (ബി. ജെ. പി), മുഹമ്മദ് ഷബീർ ( എസ്. ഡി. പി. ഐ). വയനാട്: അബ്ദുൾ ജലീൽ ( എസ്. ഡി. പി. ഐ), ഉഷ (സി. പി. ഐ എം. എൽ). വടകര: ജിതേഷ് (സ്വതന്ത്രൻ), മുഹമ്മദ് മുസ്തഫ ( എസ്. ഡി. പി. ഐ), അനീഷ് പി. കെ (സ്വതന്ത്രൻ), നസീർ (സ്വതന്ത്രൻ), സജീവൻ വി. കെ. (ബി. ജെ. പി). കോഴിക്കോട്: രഘു കെ. (സ്വതന്ത്രൻ). മലപ്പുറം: സാനു (സി.പി. എം), അബ്ദുൾ മജീദ് പി. ( എസ്. ഡി. പി. ഐ). പൊന്നാനി: അൻവർ പി. വി ( എൽ. ഡി. എഫ് (സ്വത.)), നസീർ ( എസ്. ഡി. പി. ഐ). പാലക്കാട്: എം. ബി. രാജേഷ് ( എൽ. ഡി. എഫ്), സുഭാഷ്ചന്ദ്രബോസ് എഫ്. ( എൽ. ഡി. എഫ്). തൃശൂർ: രമേശ്കുമാർ ( എൽ. ഡി. എഫ്), പ്രവീൺ കെ. പി (സ്വതന്ത്രൻ), രാജാജി മാത്യു തോമസ് ( എൽ. ഡി. എഫ്). ചാലക്കുടി: എ. എം. രാധാകൃഷ്ണൻ (ബി. ജെ. പി). എറണാകുളം: വിവേക് കെ. വിജയൻ (സ്വതന്ത്രൻ), സദാശിവൻ (സ്വതന്ത്രൻ). ഇടുക്കി: ഡീൻ കുര്യാക്കോസ് (യു. ഡി. എഫ്). കോട്ടയം: വാസവൻ (സി. പി. എം). മാവേലിക്കര : തഴവ സഹദേവൻ (ബി. ഡി. ജെ. എസ്). കൊല്ലം: സജിമോൻ ടി. (സ്വതന്ത്രൻ). ആറ്റിങ്ങൽ: ശോഭ സുരേന്ദ്രൻ (ബി. ജെ. പി). തിരുവനന്തപുരം: പി. കേരളവർമരാജ (സ്വതന്ത്രൻ).

---- facebook comment plugin here -----

Latest