Connect with us

Kerala

നികുതി അടച്ചില്ല; കെ എസ് ആര്‍ ടി സിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്ന് വാടകക്കെടുത്തതും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നതുമായ ബസുകളാണ് പിടിച്ചെടുത്തത്. ഒന്നര ലക്ഷത്തിനു മുകളിലാണ് ഇവയോരോന്നിന്റെയും നികുതിയായി അടയ്ക്കാനുള്ളത്. പലതവണ ആവശ്യപ്പെട്ടിട്ടും നികുതി അടയ്ക്കാന്‍ തയാറായില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട ബെംഗളൂരുവിലേക്കുള്ള സ്‌കാനിയ ബസിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നികുതി അടച്ചിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. വൈകിട്ട് 3.15ന് ബെംഗളൂരുവിലേക്കും നാലിന് മൂകാംബികയിലേക്കും അഞ്ചിന് ബെംഗളൂരുവിലേക്കും സര്‍വീസ് നടത്തുന്ന ബസുകള്‍ പിടിച്ചെടുത്തതോടെ ഇവയില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Latest