Connect with us

Malappuram

മഅ്ദിൻ ഹജ്ജ് ക്യാമ്പ്: വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി ഹാജിമാരുടെ സേവനത്തിനായുള്ള
വെബ്‌സൈറ്റ് ലോഞ്ചിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി പി മുജീബ് റഹ്മാൻ നിർവഹിക്കുന്നു

മലപ്പുറം: ഹജ്ജ്, ഉംറ എന്നിവ നിർവഹിക്കാൻ ഉദ്ദേശിച്ചവർക്ക് ഈ മാസം 13 ന് മഅ്ദിൻ അക്കാദമി സംസ്ഥാന തല ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹാജിമാരുടെ സേവനത്തിനുള്ള വെബ്‌സൈറ്റ് ലോഞ്ചിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി പി മുജീബ്‌റഹ്‌മാൻ നിർവഹിച്ചു.

ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷൻ, ഹജ്ജ് ഗൈഡ്, ഹജ്ജ്, ഉംറ സംബന്ധമായ സംശയ നിവാരണങ്ങൾ www.hajcamp.comഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജ് ക്യാമ്പിനായി സ്വലാത്ത് നഗറിൽ ഒരുക്കുന്നത്. ഹാജിമാർക്ക് സേവനത്തിന് പ്രത്യേക ഹെൽപ് കൗണ്ടറും തുറന്നിട്ടുണ്ട്. വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് താമസ സൗകര്യമുണ്ടാവും. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ക്യാമ്പ് ഹജ്ജ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയാവും.
വർഷങ്ങളായി ഹജ്ജ് ഉംറ യാത്രകൾക്ക് നേതൃത്വം നൽകുന്ന കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, പി ഇബ്‌റാഹീം ബാഖവി മേൽമുറി എന്നിവർ ക്ലാസെടുക്കും. ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉൾക്കൊള്ളുന്ന ഹജ്ജ് കിറ്റ് ഹാജിമാർക്ക് സൗജന്യമായി വിതരണം ചെയ്യും. ബുക്കിംഗിനും വിവരങ്ങൾക്കും: 8129910327, 04832738343 നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

---- facebook comment plugin here -----

Latest