Connect with us

National

സംശയാസ്പദ നിക്ഷേപം; 1700 ജന്‍ധന്‍ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 1700 പ്രധാനമന്ത്രി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ സംശയകരമായ നിക്ഷേപം വന്നതായി കണ്ടെത്തി. എല്ലാ അക്കൗണ്ടുകളിലും 10,000 രൂപ വീതമാണ് നിക്ഷേപിക്കപ്പെട്ടത്. ഇത്തരത്തില 1.7 കോടി രൂപയുടെ സംശയാസ്പദ നിക്ഷേപമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുപിയിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.

പണം നല്‍കി വോട്ട് തട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ നിക്ഷേപം എന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പും ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയിലൂടെയുള്ള ധനസഹായമാണോ നിക്ഷേപിക്കപ്പെട്ടതെന്നും പരിശോധിക്കുന്നുണ്ട്.

സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറുന്നതിന് 2014 ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് പദ്ധതി ആരംഭിച്ചത്. മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടായതിനാല്‍ ആളുകള്‍ വ്യാപകമായി അക്കൗണ്ട് തുടങ്ങിയിരുന്നു.

Latest